കാഞ്ഞങ്ങാട്: ലണ്ടനിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു. വെള്ളിക്കോത്ത് കാരക്കുഴിയിലെ റിട്ട. സൈനികൻ രാജഗോപാലിന്റെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥയായ റീനയുടെയും മകൾ കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്. കയാക്കിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. 2026 ഏപ്രിൽ 4 ശനിയാഴ്ചയോടെയാണ് അപകടം സംബന്ധിച്ച വിവരങ്ങൾ നാട്ടിൽ ബന്ധുക്കൾക്ക് ലഭിക്കുന്നത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കീർത്തിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലണ്ടനില്‍ കയാക്കിങിനിടെ പുഴയില്‍ വീണു; കാഞ്ഞങ്ങാട്ടെ യുവതിക്ക് ദാരുണാന്ത്യം
17:01:00
0
കാഞ്ഞങ്ങാട്: ലണ്ടനിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു. വെള്ളിക്കോത്ത് കാരക്കുഴിയിലെ റിട്ട. സൈനികൻ രാജഗോപാലിന്റെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥയായ റീനയുടെയും മകൾ കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്. കയാക്കിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. 2026 ഏപ്രിൽ 4 ശനിയാഴ്ചയോടെയാണ് അപകടം സംബന്ധിച്ച വിവരങ്ങൾ നാട്ടിൽ ബന്ധുക്കൾക്ക് ലഭിക്കുന്നത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കീർത്തിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Tags

Post a Comment
0 Comments