Type Here to Get Search Results !

Bottom Ad

ലഹരിക്കടത്ത് കേസിലെ സ്ഥിരം പ്രതി പിറ്റ് എന്‍ഡിപിഎസ് പ്രകാരം കരുതല്‍ തടങ്കലില്‍


കാസര്‍കോട്: വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. കോയിപ്പാടി കടപ്പുറം സ്വദേശി കെ. സാദിഖി (35)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളുടെ ഭാഗമായി സ്ഥിരം കുറ്റവാളികളില്‍ ഒരാളായി പരിഗണിക്കുന്ന പ്രതിക്കെതിരെ മുന്‍കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കുമ്പള ഇന്‍സ്പെക്ടര്‍ ബൈജു, എസ്.ഐ ആനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.സി.പി.ഒ ഇസ്മായില്‍, കലേഷ്, സി.പി.ഒ സജീഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad