Type Here to Get Search Results !

Bottom Ad

'എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല'; മുഴുവന്‍ തുകയും ഉപഭോക്താവിന് തിരികെ നല്‍കണം; ഉത്തവിട്ട് കോടതി


ന്യൂഡൽഹി: എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാണാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).

10.42 ലക്ഷം രൂപ വിലയുള്ള ഫോർഡ് ഇക്കോസ്പോർട്ടിനെ ചൊല്ലി ഒൻപത് വർഷമായി നടന്നുവന്ന നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായത്. അമൃത്സർ ജില്ലാ ഫോറത്തിന്റെയും പഞ്ചാബ് സംസ്ഥാന കമ്മീഷന്റെയും മുൻ ഉത്തരവുകൾ ശരിവെച്ചുകൊണ്ടാണ് എൻസിഡിആർസി വിധി പുറപ്പെടുവിച്ചത്. അമൃത്സർ സ്വദേശിയായ യോഗേഷ് ജെയിനായിരുന്നു പരാതിക്കാരന്‍.

2015 ജൂലൈ 1നാണ് അമൃത്സറിലെ എബി മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡീലർ വഴി, യോഗേഷ് ജെയിൻ 10,42,776 രൂപയ്ക്ക് ഫോർഡ് ഇക്കോസ്പോർട്ട് (ഓപ്ഷണൽ വേരിയന്റ്) വാങ്ങിയത്. എന്നാൽ, വാഹനം വാങ്ങി ഒരു വർഷം തികയുന്നതിന് മുൻപ്, ഗുരുതരമായ അപകടത്തിൽപ്പെട്ടു. വാഹനത്തിലെ ആറ് എയർബാഗുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിച്ചത്. ഇത് വാഹനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മയാണെന്ന് ചൂണ്ടിക്കാട്ടി ഉടമ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad