Type Here to Get Search Results !

Bottom Ad

കുന്താപുരത്ത് ദന്തഡോക്ടറും കുടുംബവും സഞ്ചരിച്ച കാറിന് പിറകില്‍ ലോറിയിടിച്ച് അപകടം


മംഗളൂരു: കുന്താപുരത്ത് മലയാളിയായ ദന്തഡോക്ടറും കുടുംബവും സഞ്ചരിക്കുകയായിരുന്ന കാറിന് പിറകില്‍ ലോറിയിടിച്ച് അപകടം. ദന്തഡോക്ടറായ ഗ്രീഷ്മയും കുടുംബവും ഇന്നലെ രാത്രി കൊല്ലൂര്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഹംഗളുരുവിന് സമീപം അമിതവേഗതയിലും അശ്രദ്ധയിലും വന്ന ലോറി ഇവര്‍ സഞ്ചരിച്ച കാറിന് പിറകിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈയില്‍ നിന്ന് പടുബിദ്രിയിലേക്ക് ചരക്ക് കയറ്റി വരികയായിരുന്ന ലോറിയാണ് കാറിലിടിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുനേരം ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് കുന്താപുരം ട്രാഫിക് എസ്.ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad