Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വിഷയം: ബിജെപി സ്ഥാനാര്‍ഥി എംഎല്‍ അശ്വിനിയുടെ പരാതിയില്‍ കാദര്‍ കരിപ്പൊടിക്കെതിരെ ജാമ്യമില്ലാ കേസ്


കാസര്‍കോട്: റിയാസ് മൗലവി വിഷയം പ്രചാരണ വിഷയമാക്കിയതില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരാതിയില്‍ കാദര്‍ കരിപ്പൊടിക്കെതിരെ കേസെടുത്ത് കാസര്‍കോട് സൈബര്‍ സെല്‍ പൊലീസ്. ബിജെപി സ്ഥാനാര്‍ഥി എം.എല്‍ അശ്വിനിയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കാസര്‍കോട് സൈബര്‍ സെല്‍ കേസെടുത്തത്. റിയാസ് മൗലവിയുമായി ബന്ധപ്പെട്ട വിഷയം മുന്‍നിര്‍ത്തി തന്റെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്‍ ഹാജിക്കാണെന്ന് പറഞ്ഞു ചെയ്ത വീഡിയോക്കെതിരെയാണ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് കേരള ഫൈസ് ബുക്ക് ചാനലില്‍ ചെയ്തിരുന്ന വീഡിയോ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad