Type Here to Get Search Results !

Bottom Ad

നെഹ്റു കോളേജിൽ എസ് എഫ് ഐ ഗുണ്ടാവിളയാട്ടം; സന്ദീപ് വാര്യരെ ആക്രമിച്ചു; പ്രവർത്തകർക്കും പരിക്ക്


തൃക്കരിപ്പൂർ: വോട്ടഭ്യർത്ഥനയുമായി കാഞ്ഞങ്ങാട് നെഹ്റു കോളേജിലെത്തിയ തൃക്കരിപ്പൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ ഒരു സംഘം എസ് എഫ് ഐ ഗുണ്ടാസംഘം അക്രമിച്ചു.കൂടെയുണ്ടായിരുന്ന മീഡിയാ ടീം പ്രവർത്തകർക്കും കെ എസ് യു പ്രവർത്തകർക്കും പരിക്കേറ്റു.തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. പടന്നക്കാട് പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാരാണ്. ഇവരെ കണ്ട് വോട്ടഭ്യർത്ഥിക്കാനാണ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ എത്തിയത്.

എന്നാൽ സ്ഥാനാർത്ഥി എത്തിയ ഉടൻ ഒരു സംഘം എസ്.എഫ്.ഐ ക്കാർ സംഘടിച്ചെത്തി സ്ഥാനാർത്ഥിക്ക് നേരെ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. ഇവിടെ കയറാൻ വിടില്ലെന്ന് പറഞ്ഞായിരുന്നു ഇവരുടെ ആക്രോശം.എന്നാൽ എസ് എഫ് ഐ യുടെ ഭീഷണിക്ക് മുന്നിൽ ഭയന്ന് പിന്തിരിഞ്ഞ് പോകാൻ സന്ദീപ് വാര്യരും പ്രവർത്തകരും തയ്യാറായില്ല.ഇതോടെയാണ് പ്രകോപിതരായ എസ്.എഫ്.ഐ സംഘം സന്ദീപ് വാര്യരെ വളയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.

സന്ദീപ് വാര്യരുടെ കഴുത്തിന് കുത്തി പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും തള്ളിയിടാനും ശ്രമിച്ചു. തടയാൻ ചെന്ന കെഎസ്.യു പ്രവർത്തകരെയും സ്ഥാനാർത്ഥിയുടെ മീഡിയാ ടീം പ്രവർത്തകരെയും ഗുണ്ടകൾ അക്രമിച്ചു.പരിക്കേറ്റ സന്ദീപ് വാര്യരെയും മീഡിയാ ടീം പ്രവർത്തകരായ ടി അഹമ്മദ് മുജ്തബ (38), നാഫിഹ് പേരോൽ(20) നീലേശ്വരം, കെ.എസ്.യു യൂനിറ്റ് സെക്രട്ടരി വിഷ്ണുവത്സൻ (20) പടന്നക്കാട് എന്നിവരെയും തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad