Type Here to Get Search Results !

Bottom Ad

ചിക്കൻ കറി വെക്കാത്തത് ചോദ്യം ചെയ്തു; ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ


ഹൈദരാബാദ്: ഹൈദരാബാദിലെ അത്താഴത്തിന് ചിക്കൻ പാകം ചെയ്തില്ലെന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിൽ ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ. കാമറെഡ്ഡിയിൽ ഗോസാങ്കി കോളനിയിലെ കൊടാണ്ടം ശിവജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

വാങ്ങിച്ചുനൽകിയ ചിക്കൻ പാകം ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അത്താഴത്തിന് ചിക്കൻ വിളമ്പാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ബഹളം കേട്ട് തൊട്ടപ്പുറത്ത് കഴിയുകയായിരുന്ന ബന്ധുക്കൾ ഇരുവരെയും പിടിച്ചുമാറ്റി അൽപ്പനേരത്തേക്ക് ശാന്തരാക്കിയെങ്കിലും അവർ പോയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. ചിക്കൻ കറി തയ്യാറാക്കാത്തതിനൊപ്പം മറ്റ് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി ശിവജി ഭാര്യ ലക്ഷ്മിയെ രൂക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad