തിരുവനന്തപുരം: പാൽ വില വർധനയിൽ അടുത്ത ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. വിലവർധന അനിവാര്യമാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും കെ.എസ് മണി പറഞ്ഞു.
വില വര്‍ധനവ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞശേഷം തീരുമാനിക്കും. പെരുമാറ്റച്ചട്ടം കഴിഞ്ഞശേഷം ഒരിക്കൽ കൂടി ബോർഡ് യോഗം ചേരുമെന്നും എത്ര രൂപ വർധിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, മിൽമ ബോർഡ് യോഗത്തിൽ നിന്ന് എറണാകുളം മേഖലാ യൂണിയൻ ഭാരവാഹികൾ പ്രതിഷേധിച്ചിറങ്ങി പോന്നു. വിലകൂട്ടാനുള്ള സർക്കാർ തീരുമാനം ചെയർമാൻ നടപ്പാക്കുന്നില്ലെന്ന് ഭാരവാഹികൾ ആരോപിച്ചായിരുന്നു പ്രതിഷേധം.

Post a Comment
0 Comments