Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു


കാസര്‍കോട്: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ എളേരിത്തട്ടിലെ ശരത് ചന്ദ്രന്‍- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്ര (നാലര)യാണ് വ്യാഴാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ചയാണ് ഋതുചന്ദ്രയ്ക്ക് വീട്ടുപരിസരത്തുവച്ചു പാമ്പിന്റെ കടിയേറ്റത്. കളിക്കിടയില്‍ തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടയിലാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad