Type Here to Get Search Results !

Bottom Ad

ദേശീയ പാതയില്‍ രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചു


കാസര്‍കോട്: നാഷണല്‍ ഹൈവേ 66-ല്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ റോഡില്‍ കുഴിയെടുത്ത് വര്‍ക്ക് നടക്കുന്നതിനാല്‍ ഇന്നു രാവിലെ എട്ട് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് അതു വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.

കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കെഎസ്ടിപി റോഡ് വഴിയും പെരിയ പൊയ്നാച്ചി ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചട്ടഞ്ചാല്‍ മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കാതെ, സര്‍വീസ് റോഡില്‍ പ്രവേശിച്ച് ചട്ടഞ്ചാല്‍ പരവനടുക്കം ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച് യാത്ര തുടരണം. മംഗളൂരു ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാസര്‍കോട് അടുക്കത്ത് ബയല്‍ സമീപത്തു നിന്നും സര്‍വീസ് റോഡില്‍ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂര്‍ ഭാഗത്തേക്ക് പോകണം. പൊതുജനങ്ങള്‍ ട്രാഫിക് ക്രമീകരണങ്ങള്‍ പാലിച്ച് സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad