കാസര്‍കോട്: കാറില്‍ കടത്തിക്കൊണ്ടു വന്ന 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തലപ്പാടി മണ്ടൈക്കട്ട, തച്ചാനിയിലെ നിഖിലിനെ (24)യാണ് കുമ്പള എക്സൈസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9.15 മണിയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കുമ്പള ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം കുണ്ടങ്കേരടുക്കയിലേക്കെത്തിയത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുണ്ടങ്കേരടുക്കയിലെ പ്രഭാകര എന്ന അണ്ണി പ്രഭാകര (55)യുടെ വീട്ടിലേക്കാണ് മദ്യം കയറ്റിയ കാര്‍ പോകാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
കാറില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍
17:21:00
0
കാസര്‍കോട്: കാറില്‍ കടത്തിക്കൊണ്ടു വന്ന 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തലപ്പാടി മണ്ടൈക്കട്ട, തച്ചാനിയിലെ നിഖിലിനെ (24)യാണ് കുമ്പള എക്സൈസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9.15 മണിയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കുമ്പള ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം കുണ്ടങ്കേരടുക്കയിലേക്കെത്തിയത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുണ്ടങ്കേരടുക്കയിലെ പ്രഭാകര എന്ന അണ്ണി പ്രഭാകര (55)യുടെ വീട്ടിലേക്കാണ് മദ്യം കയറ്റിയ കാര്‍ പോകാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Tags

Post a Comment
0 Comments