കാസര്‍കോട്: യുവതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ പെരുമ്പള, ചിറവാതുക്കലിലെ പ്രമീള (45), ബന്ധുവായ ശ്രീകൃഷ്ണ (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പെരുമ്പള, ചെല്ലൂഞ്ഞിയിലാണ് അപകടം ഉണ്ടായത്. അണിഞ്ഞ തുളിച്ചേരി തറവാട്ടില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. ചെല്ലൂഞ്ഞി ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ബന്ധുക്കളാണ് ഇരുവരെയും അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു അപകടം; രണ്ടു യുവതികള്‍ക്ക് പരിക്ക്
17:29:00
0
കാസര്‍കോട്: യുവതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ പെരുമ്പള, ചിറവാതുക്കലിലെ പ്രമീള (45), ബന്ധുവായ ശ്രീകൃഷ്ണ (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പെരുമ്പള, ചെല്ലൂഞ്ഞിയിലാണ് അപകടം ഉണ്ടായത്. അണിഞ്ഞ തുളിച്ചേരി തറവാട്ടില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. ചെല്ലൂഞ്ഞി ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ബന്ധുക്കളാണ് ഇരുവരെയും അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Tags

Post a Comment
0 Comments