കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയോരത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കര്‍ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് ഇന്നലെ രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. മഞ്ചുനാഥ് (46) കര്‍ണാടക എന്ന വിലാസമുള്ള രേഖ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ വലിച്ചിഴച്ചതിന്റെ പാടുകളുമുണ്ട്. കെട്ടിടത്തിന് സമീപം സാമൂഹിക വിരുദ്ധര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ രാത്രി എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
നുള്ളിപ്പാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കര്‍ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
10:41:00
0
കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയോരത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കര്‍ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് ഇന്നലെ രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. മഞ്ചുനാഥ് (46) കര്‍ണാടക എന്ന വിലാസമുള്ള രേഖ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ വലിച്ചിഴച്ചതിന്റെ പാടുകളുമുണ്ട്. കെട്ടിടത്തിന് സമീപം സാമൂഹിക വിരുദ്ധര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ രാത്രി എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Tags

Post a Comment
0 Comments