Type Here to Get Search Results !

Bottom Ad

ബദിയടുക്ക ടൗണിലെ ബിജെപി അക്രമം; കാസര്‍കോട് മണ്ഡലം എം.എസ്.എഫ് പ്രതിഷേധിച്ചു


കാസര്‍കോട്: ബദിയടുക്ക ടൗണില്‍ എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിറാജ് ബദിയടുക്ക ഉള്‍പ്പെടെയുള്ള നാലു എം.എസ്.എഫ് പ്രവര്‍ത്തകരെ അകാരണമായി ബി.ജെ.പി അക്രമി സംഘം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചും ശക്തമായ പൊലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സലാം ബെളിഞ്ചം, ജില്ലാ വൈസ് പ്രസിഡന്റ് അല്‍ത്താഫ് പൊവ്വല്‍, സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, യൂസുഫ് ദാരിമി, നിയോജക മണ്ഡലം പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍, ഹമീദ് കെടഞ്ചി, അര്‍ഫാത്ത് കമ്പാര്‍, ജസീല്‍ തുരുത്തി, മുനവ്വര്‍ ഫൈറൂസ്, റാദിന്‍ അന്‍വഫ് നേതൃത്വം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad