നിയമസഭ തെരഞ്ഞടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടു ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർഥികളാകാൻ മുതിരരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘കേരളത്തിൽ യു.ഡി.എഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസ് സ്ഥാനാർഥി നിർണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണ്. സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ല’ എന്നും അത്തരം പ്രസ്താവനകൾ അച്ചടക്ക ലംഘനമായി കോൺഗ്രസ് കരുതും എന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments