Type Here to Get Search Results !

Bottom Ad

ശിഹാബ് തങ്ങള്‍ ചാരിറ്റി ധനസമാഹരണം വിജയിപ്പിക്കുക: എം.എസ്.എഫ്


കാസര്‍കോട്: 'സഹപാഠിക്കൊരു കൈത്താങ്ങ്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി റമസാന്‍ മാസത്തില്‍ നടത്തുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റി ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് എം.എസ്.എഫ് ജില്ലാ നേതൃയോഗം അഭ്യര്‍ഥിച്ചു. ജില്ലയിലെ നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠന ചെലവിലേക്കുള്ള ധനസഹായം, പഠന സാമഗ്രികള്‍ നല്‍കല്‍, ചികിത്സ സഹായം, പഠന-പാഠ്യേതര വിഷയങ്ങളിലെ മറ്റിതര സഹായങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെ 2018-ലാണ് ചാരിറ്റി ഫണ്ടിന് തുടക്കം കുറിച്ചത്. കോവിഡ് മഹാമാരിക്കിടയില്‍ പോലും മുടക്കമില്ലാതെ പദ്ധതി തുടര്‍ന്നിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷക്കാലയളവില്‍ ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ നിന്നുമായി മുന്നൂറിലധികം നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.

പള്ളികളും വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് ശിഹാബ് തങ്ങള്‍ ചാരിറ്റി ഫണ്ട് വിജയിപ്പിക്കാന്‍ എം.എസ്.എഫിന്റെ മുഴുവന്‍ ഘടകങ്ങളിലെയും ഭാരവാഹികളും പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും നിരീക്ഷകനുമായ ഹാരിസ് ചൂരി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ഷഹീദ റാഷിദ് കുണിയ, സലാം ബെളിഞ്ചം, സര്‍ഫ്രാസ് ബന്തിയോട്, ജംഷീര്‍ മൊഗ്രാല്‍, ശിഹാബ് പുണ്ടൂര്‍, അയാസ് നമ്പ്യാര്‍കൊച്ചി, അല്‍ത്താഫ് പൊവ്വല്‍, ബിലാല്‍ ആരിക്കാടി, നാഫി ചാല, മുനവ്വിര്‍ കല്ലൂരാവി, യൂസുഫ് ദാരിമി, ഹാഷിര്‍ മൊയ്തീന്‍, ശബീബ് പള്ളങ്കോട്, യാസീന്‍ മീനാപ്പീസ്, ഉസ്മാന്‍ പോത്താംകണ്ടം, അനസ് ഹുദവി, സാലിം കൈകോട്ടുകടവ്, സിനാന്‍ സി.ബി, അര്‍ഫാത്ത് കമ്പാര്‍, റാസി ആനക്കല്‍, അസ്ഫര്‍ മജല്‍, അഷ്വാന്‍ വാഫി, ഫസലു റഹ്മാന്‍ റബ്ബാനി, നാഫി പേരോല്‍, ഫിദ എം.ടി.പി സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad