ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം. യുഎഇയിൽ വീണ്ടും മുന്നറിയിപ്പ് നൽകി. ആകാശത്ത് ഡ്രോണുകളുടെ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദോഹയിൽ തുടരെ സ്ഫോടനങ്ങൾ. 20 ഇടങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. ഉഗ്രസ്ഫോടന ശബ്ദമെന്ന് റിപ്പോർട്ട്. ഖത്തറിൽ ഇറാന്റെ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ദുബായിലും ഇറാന്റെ ഡ്രോൺ സാന്നിധ്യം കണ്ടെത്തി. ഇതിനിടെ ടെൽ അവീവിൽ വീണ്ടും അപായ സൈറൻ മുഴങ്ങി. മിസൈലുകൾ പതിച്ചെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ആക്രമണം നടത്തുന്നത്. മനാമയിൽ ജനവാസ മേഖലയിൽ നേരത്തെ ഇറാൻ ഡ്രോൺ പതിച്ചിരുന്നു.
ജിസിസി രാജ്യങ്ങളായ സൗദിയും ഖത്തറും തങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ചു. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് യുഎഇയുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനമാണ് ആക്രമണമെന്നായിരുന്നു ബഹ്‌റൈന്റെ പ്രതികരണം.
.jpg)
Post a Comment
0 Comments