ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം, ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും സൈനിക താവളങ്ങളാണ് ഇറാന്‍റെ ലക്ഷ്യം. അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇറാന്‍റെ പരമോന്നത നേതാവായേക്കുമെന്ന വിവരങ്ങളും പുറത്തുവന്നു.
ഇറാനെ നയിക്കാൻ ഖമനെയിയുടെ മകൻ; മുജ്തബ ഖമനെയി പരമോന്നത നേതാവായേക്കും
10:03:00
0
ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം, ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും സൈനിക താവളങ്ങളാണ് ഇറാന്‍റെ ലക്ഷ്യം. അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇറാന്‍റെ പരമോന്നത നേതാവായേക്കുമെന്ന വിവരങ്ങളും പുറത്തുവന്നു.
Tags

Post a Comment
0 Comments