ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയ കേരള സ്റ്റോറി 2 സിനിമ കാണാന്‍ കേരളത്തിലെ തിയറ്ററുകളില്‍ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിം?ഗ് കണക്ക് വളരെ കുറവാണ്. കോഴിക്കോട് റീഗല്‍ തിയേറ്ററില്‍ ബുക്ക് ചെയ്തത് രണ്ടു പേര്‍ മാത്രമാണ്. ഇതോടെ ഷോ ക്യാന്‍സല്‍ ചെയ്തു. നിയമനടപടികള്‍ക്കൊടുവില്‍ പ്രദര്‍ശനാനുമതി ലഭിച്ച വിവാദചിത്രം ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനെടുത്തിരിക്കുന്നത് കേവലം 38 തിയേറ്ററുകള്‍ മാത്രമാണ്.
ചിത്രം വിതരണത്തിനെത്തിച്ച എപി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പ്രകാരം തെക്കന്‍ കേരളത്തില്‍ ഒന്‍പതു തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി 14 ഇടത്തും, മലബാറില്‍ 15 തിയേറ്ററുകളിലുമാണ് ചിത്രമെത്തിയത്. ഇതില്‍ തന്നെ പലയിടങ്ങളിലും ആളുകള്‍ ഇല്ലാത്തിനാല്‍ പ്രദര്‍ശനം റദ്ദാക്കിയതായുള്ള വിവരമാണ് പുറത്തുവരുന്നത്.
പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ചിത്രം കൂടുതലായും കേരളത്തില്‍ പ്രദര്‍ശനത്തിനുള്ളത്. ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്താതിരുന്നതോടെയാണ് പ്രദര്‍ശനം റദ്ദാക്കാന്‍ തിയേറ്ററുകള്‍ തീരുമാനിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രദര്‍ശനം തടഞ്ഞ ചിത്രത്തിന് ഡിവിഷണ്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് തിടുക്കപ്പെട്ട് അനുമതി ലഭിച്ച് വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തില്‍ തണുത്തപ്രതികരണമാണ് ലഭിക്കുന്നത്.

Post a Comment
0 Comments