കാസര്‍കോട്: മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ നിന്നായി 1500ഓളം വോട്ടുകള്‍ അകാരണമായി വോട്ടര്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ബി.ജെ.പി നേതാവ് പരാതി നല്‍കിയത് പരാജയഭീതി മൂലമാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍. കാസര്‍കോട്ടെ ബി.ജെ.പി നേതാവ് പല ബൂത്തുകളിലായി യഥാര്‍ഥ വോട്ടുകള്‍ നീക്കം ചെയ്യാന്‍ പരാതി നല്‍കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ പ്രേരിതമായി യു.ഡി.എഫിന്റെ വോട്ടുകള്‍ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യാനാണ് പരാതി നല്‍കിയിട്ടുള്ളത്. എസ്.ഐ.ആര്‍ പ്രകാരം എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കി ചേര്‍ത്ത യഥാര്‍ഥ വോട്ടുകളെയാണ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതു നിയമലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്. ബി.ജെ.പിയിലെ അഭിപ്രായ ഭിന്നതകള്‍ മറച്ചുവെക്കാനും ഓഫീസിലെ തമ്മിലടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ് ബി.ജെ.പി നേതാവിന്റെ വ്യാജ പരാതി. ഇക്കാര്യങ്ങള്‍ പരിശോധിച്ച് എസ്.ഐ.ആര്‍ പ്രകാരം പരിശോധനകള്‍ നടത്തി ചേര്‍ത്ത വോട്ടുകള്‍ അകാരണമായി നീക്കം ചെയ്യാനുള്ള പരാതികള്‍ നിരാകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ അബ്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു.
വോട്ടുകള്‍ തള്ളാന്‍ വ്യാജ പരാതി; ബി.ജെ.പി നേതാവിന്റെ നീക്കത്തിനു പിന്നില്‍ പരാജയ ഭീതി: എ. അബ്ദുല്‍ റഹ്്മാന്‍
20:54:00
0
കാസര്‍കോട്: മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ നിന്നായി 1500ഓളം വോട്ടുകള്‍ അകാരണമായി വോട്ടര്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ബി.ജെ.പി നേതാവ് പരാതി നല്‍കിയത് പരാജയഭീതി മൂലമാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍. കാസര്‍കോട്ടെ ബി.ജെ.പി നേതാവ് പല ബൂത്തുകളിലായി യഥാര്‍ഥ വോട്ടുകള്‍ നീക്കം ചെയ്യാന്‍ പരാതി നല്‍കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ പ്രേരിതമായി യു.ഡി.എഫിന്റെ വോട്ടുകള്‍ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യാനാണ് പരാതി നല്‍കിയിട്ടുള്ളത്. എസ്.ഐ.ആര്‍ പ്രകാരം എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കി ചേര്‍ത്ത യഥാര്‍ഥ വോട്ടുകളെയാണ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതു നിയമലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്. ബി.ജെ.പിയിലെ അഭിപ്രായ ഭിന്നതകള്‍ മറച്ചുവെക്കാനും ഓഫീസിലെ തമ്മിലടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ് ബി.ജെ.പി നേതാവിന്റെ വ്യാജ പരാതി. ഇക്കാര്യങ്ങള്‍ പരിശോധിച്ച് എസ്.ഐ.ആര്‍ പ്രകാരം പരിശോധനകള്‍ നടത്തി ചേര്‍ത്ത വോട്ടുകള്‍ അകാരണമായി നീക്കം ചെയ്യാനുള്ള പരാതികള്‍ നിരാകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ അബ്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു.
Tags

Post a Comment
0 Comments