കാസർകോട്: മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിന്റെ മകനെ വീടിന് സമീപത്തെ റോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കാഞ്ഞിരപ്പൊയിൽ പെരളം സ്വദേശിയായ ശ്രീരാജ് (28) ആണ് മരിച്ചത്. മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പ്രമീളയുടെയും രാഘവന്റെയും മകനാണ്. മാർച്ച് 19 വ്യാഴാഴ്ച പുലർച്ചെയാണ് വീടിനോട് ചേർന്നുള്ള റോഡിൽ ശ്രീരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീരാജിന്റെ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും വലിയ ദുരൂഹത ആരോപിക്കുന്നുണ്ട്. വിവരമറിഞ്ഞതിനെ തുടർന്ന് ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. കോതൊട്ടുപാറ സ്വദേശിയായ ശ്രീരാജ് അമ്മയുടെ വീടായ പെരളത്താണ് കഴിഞ്ഞ കുറച്ചുകാലമായി താമസിച്ചിരുന്നത്.

Post a Comment
0 Comments