Type Here to Get Search Results !

Bottom Ad

ജസീലയുടെ മരണം; സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍


കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് നാല്‍ത്തടുക്ക സ്വദേശിനിയായ ജസീല (24) മരിച്ച സംഭവത്തിൽ സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍. ജസീലയുടെ സുഹൃത്തിന്റെ മാതാവായ ആയിഷയെ (48) ആണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

യുവതിയുടെ മരണത്തിന് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തിയാണ് ആയിഷയെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ആയിഷയെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലേക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് നാല് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കാസർകോട് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കാഞ്ഞങ്ങാട് വനിതാ ജയിലിലേക്ക് മാറ്റി.

മോഷണക്കുറ്റം ആരോപിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 15നാണ് ജസീലയെ എലിവിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 20നാണ് മരണം സംഭവിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad