ഇറാന്‍ -യുഎസ്, ഇസ്രയേല്‍ സംഘര്‍ഷം മുറുകുമ്പോള്‍ ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഒഴിപ്പിച്ച് ഖത്തര്‍. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്നാണ് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഒഴിപ്പിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയെ അസ്വസ്ഥമാക്കി ഇറാന്‍ യുഎസ് സൈനിക നീക്കം മാറുമ്പോള്‍ കുവൈത്ത് തീരത്തും സ്‌ഫോടനം. മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് ചരക്ക് കപ്പലില്‍ സ്‌ഫോടനമുണ്ടായത്. ചരക്കു കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്.
മുബാറക് അല്‍ കബീര്‍ തുറമുഖം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഏകദേശം 750 – 800 കിലോമീറ്റര്‍ അകലെയാണ്. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഒരു ടാങ്കറിന് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് മേഖലയിലെ ഷിപ്പിംഗിനെതിരായി ഇറാന്റെ ആക്രമണങ്ങളുടെ വര്‍ധനയായാവും ലോകരാജ്യങ്ങള്‍ കണക്കാക്കുക. ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പല്‍ യുഎസ് ആക്രമിച്ച് തകര്‍ത്ത സംഭവവും ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയാണ്.

Post a Comment
0 Comments