Type Here to Get Search Results !

Bottom Ad

ട്രെയിനിന്റെ ജനാല ഷട്ടർ അപ്രതീക്ഷിതമായി താഴേക്ക് വീണു; യാത്രക്കാരന് ദാരുണ പരിക്ക്



കാസർകോട്: ട്രെയിനിലെ ജനാല ഷട്ടർ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചതിനെ തുടർന്ന് യാത്രക്കാരന് പരിക്ക്. പഴയങ്ങാടി സ്വദേശിയായ കുമാരനാണ് (58) പരിക്കേറ്റത്. കണ്ണൂരിൽ നിന്നും മംഗ്ളൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. 2026 മാർച്ച് 12 രാവിലെയാണ് സംഭവം നടന്നത്. ട്രെയിനിൽ ജനാലയ്ക്കരികിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ, കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് ഉയർത്തിവെച്ചിരുന്ന ഇരുമ്പ് ഷട്ടർ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. കനം കൂടിയ ഷട്ടർ കൈയിൽ പതിച്ചതോടെ കൈ മുറിഞ്ഞ് രക്തം വാർന്നു. കുമാരൻ ധരിച്ചിരുന്ന ഷർട്ടിലും മുണ്ടിലും വലിയ തോതിൽ രക്തം പതിഞ്ഞിരുന്നു. ഇത് കണ്ട മറ്റ് യാത്രക്കാർ ഉടൻ സഹായത്തിനെത്തി മുറിവ് തുണികൊണ്ട് കെട്ടി പ്രാഥമിക ശുശ്രൂഷ നൽകി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad