കാസര്‍കോട്: ഹയര്‍സെക്കന്ററി അക്കൗണ്ടന്‍സി പൊതുപരീക്ഷയുടെ ചോദ്യക്കടലാസ് മാറിനല്‍കിയതായി പരാതി. ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിനി ഷിബില ഹലീമയ്ക്കാണ് ദുരനുഭവം. തലാസീമിയ രോഗിയായ ഷിബിലയ്ക്ക് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പറായിരുന്നു നല്‍കിയത്. അബദ്ധം തിരിച്ചറിഞ്ഞ അധ്യാപകര്‍ പിന്നീട് കുട്ടി എഴുതിയ ഉത്തരക്കടലാസും മാറിനല്‍കിയ ചോദ്യക്കടലാസും തിരിച്ചുവാങ്ങി പുതിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളെഴുതാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാര്‍ഥിനി വിദ്യാഭ്യാസ മന്ത്രിക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും ഇ-മെയിലായി പരാതി നല്‍കി.
'അക്കൗണ്ടന്‍സി വിത്ത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്' (പേപ്പര്‍ കോഡ്-എഫ്.വൈ-150) പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിക്ക് 'അക്കൗണ്ടന്‍സി വിത്ത് അനാലിസിസ് ഓഫ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌സ്' (പേപ്പര്‍ കോഡ്-എഫ് -149) എന്ന വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നല്‍കിയത്. ജന്മനാ ബീറ്റ തലസീമിയ മേജര്‍ എന്ന രോ ഗമുള്ള കുട്ടി പ്രത്യേക ഹാ ളിലാണ് പരീക്ഷ എഴുതുന്ന ത്. ആ ക്ലാസിലേക്കെത്തിച്ച കവര്‍ പൊട്ടിക്കാതെ തൊ ട്ടടുത്ത ക്ലാസില്‍ ബാക്കിവ ന്ന അക്കൗണ്ടന്‍സി (അക്കൗണ്ടന്‍സി വിത്ത് അനാലിസി സ് ഓഫ് ഫിനാന്‍ഷ്യല്‍ സ്റ്റേ റ്റ്‌മെന്റ്‌സ്) വിഷയത്തിലെ ചോദ്യമാണ് നല്‍കിയത്.
ഒരേ പുസ്തകം ഉപയോഗിച്ചാണ് രണ്ടു വിഷയത്തിനും ചോദ്യങ്ങള്‍ തയാറാക്കുന്നത്. അതിനാല്‍ തന്റെ വിഷയമല്ലെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം സമാനമായ ചോദ്യങ്ങളാണ് ചോദ്യ ക്കടലാസില്‍ ഉണ്ടായിരുന്നതെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പരീക്ഷ അവസാനിക്കാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ വൈകിട്ട് 3.20ഓടെയാണ് അധ്യാപകര്‍ക്ക് സംഭവിച്ച അമളി തി രിച്ചറിഞ്ഞത്.
അപ്പോള്‍ത്തന്നെ വിദ്യാര്‍ഥിനിയുടെ കൈയില്‍നിന്ന് ഉത്തരക്കടലാസും ചോദ്യപ്പേപ്പറും ബലമായി വാങ്ങി പുതിയത് നല്‍കി വീണ്ടും എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അധ്യാപകരുടെ അശ്രദ്ധ കാരണം മാനസിക സമ്മര്‍ദത്തിലായ തനിക്ക് കൂടുതലൊന്നും എഴുതാനായില്ലെന്ന് പരാതിയില്‍ പറയുന്നു. പരീക്ഷ ജയിക്കുമെന്ന് ഉറപ്പുതന്നിരുന്നെങ്കിലും താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്നും അധ്യാപകരുടെ അനാസ്ഥയ്ക്ക് നടപടി സ്വീകരിക്കണമെന്നും ഷിബില വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ഇ-മെയില്‍ പരാതിയില്‍ പറഞ്ഞു.

Post a Comment
0 Comments