ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പേരോടുകൂടി നിതീഷ് കുമാര്‍ യുഗം അവസാനിക്കുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭരണഘടനാപരമായ നിബന്ധനകള്‍ പാലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ (എംഎല്‍സി) നിന്ന് രാജിവച്ചു. മാര്‍ച്ച് 16നാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിനു ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.
ഏത് മുന്നണിയ്‌ക്കൊപ്പം നിന്നാലും മുഖ്യമന്ത്രികസേരയ്ക്കായി എങ്ങോട്ട് ചാടാനും മടിക്കാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായ നിതീഷ് കുമാറിനെ ‘കുര്‍സി കുമാര്‍’ അഥവ കസേര കുമാര്‍ എന്ന വിളിച്ചിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. ബിഹാറില്‍ കഴിഞ്ഞ നിതീഷ് കുമാര്‍ ഭരണകാലത്തും ഈ ചാട്ടങ്ങളെല്ലാം തെളിഞ്ഞു നിന്നു. ഒടുവില്‍ ബിജെപിയുമായുള്ള ബാന്ധവത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തില്‍ വീണ്ടും മുഖ്യമന്ത്രി. ജെഡിയുവിന് ഒപ്പത്തിനൊപ്പം പിടിച്ച ബിജെപി പക്ഷേ ബിഹാറില്‍ കരുത്തരായി. മാസം ആറ് തികയും മുമ്പേ ജെഡിയുവിന് പഴയ മഗധയുടെ മുഖ്യമന്ത്രി കസേര നഷ്ടമാവുകയാണ്.

Post a Comment
0 Comments