ഉദുമ: അകാലത്തില്‍ വിടപറഞ്ഞു പോയ മുസ്‌ലിം യൂത്ത് ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പടുപ്പിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി നാളെ പള്ളികളില്‍ നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ഇന്‍ചാര്‍ജ് എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി അഭ്യര്‍ഥിച്ചു. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഫൈസല്‍ മലയോര പഞ്ചായത്തായ കുറ്റിക്കോലില്‍ യൂത്ത് ലീഗിനെ ശക്തിപ്പെടുത്താന്‍ ചെറുപ്പമുതല്‍ തന്നെ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമുള്ള ഫൈസലിന് വീടുനിര്‍മിച്ചത് ഉള്‍പ്പെടെ പത്തു ലക്ഷം രൂപവരെ കടബാധ്യതയുണ്ട്. ഫൈസലിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തില്‍ മുഴുവന്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റികള്‍ സഹകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഫൈസല്‍ പടുപ്പ് കുടുംബ സഹായ ഫണ്ട് ശേഖരണം വിജയിപ്പിക്കുക: മുസ്‌ലിം ലീഗ്
16:47:00
0

Tags

Post a Comment
0 Comments