Type Here to Get Search Results !

Bottom Ad

നിയമസഭ തിരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട്ട് കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി


കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. കേന്ദ്ര സേനയും പൊലീസും സംയുക്തമായാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. പുതിയ കോട്ടക്കും കോട്ടച്ചേരിക്കുമിടയില്‍ നടത്തിയ റൂട്ട് മാര്‍ച്ചില്‍ ഡി.വൈ.എസ്.പി കെ.പി സുരേഷ് ബാബു, ഇന്‍സ്‌പെക്ടര്‍ കെ. ദിനേശ് ഉള്‍പ്പടെ പൊലീസ് ഉദ്യോഗസ്ഥര്‍ അണിനിരന്നു. കഴിഞ്ഞ ദിവസം 200ഓളം പേര്‍ അടങ്ങുന്ന രണ്ടു ബറ്റാലിയന്‍ സേന ജില്ലയിലെത്തിയിരുന്നു. ജില്ലയില്‍ സംഘര്‍ഷ മേഖലകളില്‍ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് സേന എത്തിയത്. ജി/39 ബിഎസ്എഫ് കോയ് കോയ് കമാന്‍ഡര്‍ എസ്എച്ച് മോഹന്‍ സിംഗ് മീന അസിസ്റ്റന്റ് കമാന്‍ഡന്റ് 02 ഐഎന്‍എസ്പി, മറ്റ് അംഗങ്ങളുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ജയ്പൂരില്‍ (രാജസ്ഥാന്‍) നിന്ന് കാസര്‍കോട്ടെത്തിയത്. പുല്ലൂരിലും ഉളിയത്തടുക്കയിലുമാണ് ഇവര്‍ തങ്ങുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad