കൊച്ചി: പെട്രോളിയം ഡീലര്‍മാരുടെ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ച് കമ്പനികള്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള കമ്പനികളാണ് ക്രെഡിറ്റ് പരിധി കുറച്ചത്. പമ്പുകളില്‍ ഇന്ധനം സംഭരിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. വിറ്റുപോകാത്ത ലൂബ്രിക്കന്‍സ് ഓയിലുകള്‍ വാങ്ങാന്‍ കമ്പനികള്‍ നിര്‍ബന്ധിക്കുന്നതായും ഡീലര്‍മാര്‍ പറയുന്നു. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം പെട്രോളിയം മേഖലയെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുമോയെന്ന ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് കമ്പനികള്‍ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചത്.
ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള കമ്പനികളില്‍ നിന്ന് 10 കോടിയുടെ പെട്രോളിയം ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ഏകദേശം ഒമ്പത് കോടി രൂപയായിരിക്കും തത്സമയം പെട്രോളിയം ഡീലര്‍മാര്‍ കമ്പനികള്‍ക്ക് നല്‍കേണ്ടിവരിക. പത്ത് കോടിക്ക് ഇന്ധനം വാങ്ങുമ്പോള്‍ ഒരു കോടി രൂപ കെഡ്രിറ്റ് പരിധി നിശ്ചയിക്കുന്ന തരത്തിലാണ് നിലവിലെ ചട്ടം. ഈയൊരു ക്രെഡിറ്റ് പരിധിയെന്ന് പറയുന്നത് ബിസിനസിലുടനീളം നിലനില്‍ക്കുന്ന കാര്യമായിരിക്കും. ഇതാണ് അപ്രതീക്ഷിതമായി കമ്പനികള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

Post a Comment
0 Comments