കാസര്‍കോട്: പണി പൂര്‍ത്തീകരിച്ചു ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുന്ന ദേശീയപാത 66 തലപ്പാടി- ചെങ്കള റീച്ചില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച സ്ഥല സൂചക നാമങ്ങളില്‍ എവിടെയും ചെര്‍ക്കള ഇല്ല. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്്ഷനുകളില്‍ ഒന്നാണ് ചെര്‍ക്കള. എന്‍എച്ച് 66, ചെര്‍ക്കള കല്ലടുക്ക അന്തര്‍ സംസ്ഥാന പാത, ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാത, തുടങ്ങി രണ്ട് ഇന്റര്‍സ്റ്റേറ്റ് ഹൈവേകളും നാഷണല്‍ ഹൈവേയും ഇവിടെ സംഗമിക്കുന്നുണ്ട്. കൂടാതെ നിരവധി പൊതുമരാമത്ത് റോഡുകളും ചെര്‍ക്കളയില്‍ നിന്നും ആരംഭിക്കുന്നു.. എന്നാല്‍ സ്ഥലങ്ങള്‍ സൂചിപ്പിക്കുന്നതിനായി നാഷണല്‍ ഹൈവേയില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ എവിടെയും ചെര്‍ക്കളയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതു വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഹൈവേ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഇതു പലവിധ ബുദ്ദിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. തലപ്പടി ചെങ്കള റീച്ച് നാഷണല്‍ ഹൈവേയില്‍ 'ചെര്‍ക്കള' രേഖപ്പെടുത്തി സ്ഥലനാമ ബോര്‍ഡ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെങ്കള പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ട്യന്‍ മുമ്പാകെ നിവേദനം സമര്‍പ്പിക്കുകയും പഞ്ചായത്തിലെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് മറ്റു വിഷയങ്ങളും ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. ഫൈസല്‍ ചെര്‍ക്കള, സാലിഹ് എംഡി, കരീം നായന്മാര്‍മൂല, നിഷാം ബേവിഞ്ച, സജ്ജാദ് പണലം, ലത്തീഫ് എതിര്‍ത്തോട്, സുലൈം, റഹീം പൈക്ക, ബാദ്ഷ ജീലാനി സംബന്ധിച്ചു.

Post a Comment
0 Comments