Type Here to Get Search Results !

Bottom Ad

'പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യണം'; കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്: ഹർഭജൻ സിംഗ്


പോൺ സൈറ്റുകൾക്കും ഇൻറർനെറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമങ്ങൾ നടപ്പിലാക്കാമെന്ന് ആം ആദ്മി പാർട്ടി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ്. രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നാണ് വ്യാഴാഴ്ച രാജ്യസഭയിലെ ബജറ്റ് ചർച്ചക്കിടെ ഹർഭജൻ ആവശ്യപ്പെട്ടത്.

16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിനായി കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്ന സാഹചര്യമുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad