Type Here to Get Search Results !

Bottom Ad

അജാനൂര്‍ മഡിയന്‍ ജംഗ്ഷനില്‍ വാഹനാപകടം; രണ്ട് മരണം


കാഞ്ഞങ്ങാട്: അജാനൂര്‍ മഡിയന്‍ ജംഗ്ഷനില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നടന്നു പോവുകയായിരുന്ന മധ്യവയസ്‌കന്‍ ബൈക്കിടിച്ചും ഇതേ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് യുവാവുമാണ് മരിച്ചത്. പുലര്‍ച്ചെ 2.30നാണ് സംഭവം. ചിത്താരി വാണിയംപാറയിലെ അബ്ദുല്‍ മജീദ്(55), മീനാപ്പീസ് കടപ്പുറത്തെ നാഫിഹ്(17) എന്നിവരാണ് മരിച്ചത്. നാഫിഹിനൊപ്പം ബൈക്കിലുണ്ടായിരുന്ന മീനാപ്പീസ് കടപ്പുറത്തെ അമാന്‍ ഹാഷിമിന് പരിക്കേറ്റു. മജീദ് ചിത്താരി ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്നു. എതിര്‍ഭാഗത്ത് നിന്നാണ് ബൈക്ക് വന്നത്. അബ്ദുല്‍ മജീദിനെ ഇടിച്ചിട്ട ബൈക്ക് ഓടിച്ചിരുന്ന നാഫിഹും പിറകിലിരുന്ന അമാന്‍ ഹാഷിമും തെറിച്ചു വീഴുകയായിരുന്നു. അപകട വിവരമറിഞ്ഞ നാട്ടുകാര്‍ മൂന്നുപേരെയും ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മജീദും നാഫിഹും മരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad