Type Here to Get Search Results !

Bottom Ad

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന


മലപ്പുറത്ത് എല്‍പിജി പമ്പില്‍ അമിത വിലയീടാക്കി അനധികൃത ഗ്യാസ് വില്‍പ്പന. കൊട്ടുക്കര എസ്എ ഓട്ടോ എല്‍പിജി പമ്പിലാണ് സിലിണ്ടറില്‍ ഗ്യാസ് നിറച്ച് നല്‍കിയത്. എല്‍പിജി പമ്പില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ചട്ട വിരുദ്ധമായി ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചു നല്‍കുകയായിരുന്നു. രണ്ടായിരം രൂപ വരെയാണ് ഒരു സിലിണ്ടറിന് ഈടാക്കിയത്. ഇന്നലെ ആയിരത്തിലധികം ആളുകള്‍ക്ക് സിലിണ്ടര്‍ നിറച്ച് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ഇടപെട്ട് അനധികൃതമായുള്ള ഗ്യാസ് വില്‍പ്പന അവസാനിപ്പിക്കുകയായിരുന്നു. പാചകവാതക ക്ഷാമം രൂക്ഷമായതോടെയാണ് എൽപിജി സിലിണ്ടറുകള്‍ പമ്പില്‍ നിന്ന് നിറച്ചുനൽകിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad