തൃശൂര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. ഒരു പാര്‍ട്ടിയുടെയും ഭാഗമായി നില്‍ക്കാന്‍ പറ്റില്ലെന്ന് ഐ.എം.വിജയന്‍. മൂന്നു പാര്‍ട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതന്‍ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചു. തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ല. രാജ്യസഭാംഗത്വം നല്‍കിയാല്‍ സ്വീകരിക്കും. ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിക്കുന്നോ ചോദിച്ചിരുന്നു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല. രാജ്യസഭാംഗത്വം സ്‌പോര്‍ട്‌സിന്റെ ഭാഗമായി കിട്ടിയാല്‍ സ്വീകരിക്കുമെന്നും ഐ.എം.വിജയന്‍ പറഞ്ഞു. തനിക്ക് എല്ലാരേയും വേണം. ഒരിക്കലും വിളിക്കാത്തവര്‍ പോലും വിളിച്ച് തെരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ലഭിക്കുന്ന സ്‌നേഹം തുടര്‍ന്ന് ലഭിക്കാനാണ് താല്‍പര്യമെന്നും ഐഎം വിജയന്‍ പറഞ്ഞു. താന്‍ ദേശീയ താരമായതിനാല്‍ സ്‌പോര്‍ട്‌സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്‌നേഹിക്കപ്പെടുന്നുണ്ട്. അത് തുടര്‍ന്നും ലഭിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും ഐഎം വിജയന്‍ പ്രതികരിച്ചു
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍
12:49:00
0
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. ഒരു പാര്‍ട്ടിയുടെയും ഭാഗമായി നില്‍ക്കാന്‍ പറ്റില്ലെന്ന് ഐ.എം.വിജയന്‍. മൂന്നു പാര്‍ട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതന്‍ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചു. തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ല. രാജ്യസഭാംഗത്വം നല്‍കിയാല്‍ സ്വീകരിക്കും. ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിക്കുന്നോ ചോദിച്ചിരുന്നു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല. രാജ്യസഭാംഗത്വം സ്‌പോര്‍ട്‌സിന്റെ ഭാഗമായി കിട്ടിയാല്‍ സ്വീകരിക്കുമെന്നും ഐ.എം.വിജയന്‍ പറഞ്ഞു. തനിക്ക് എല്ലാരേയും വേണം. ഒരിക്കലും വിളിക്കാത്തവര്‍ പോലും വിളിച്ച് തെരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ലഭിക്കുന്ന സ്‌നേഹം തുടര്‍ന്ന് ലഭിക്കാനാണ് താല്‍പര്യമെന്നും ഐഎം വിജയന്‍ പറഞ്ഞു. താന്‍ ദേശീയ താരമായതിനാല്‍ സ്‌പോര്‍ട്‌സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്‌നേഹിക്കപ്പെടുന്നുണ്ട്. അത് തുടര്‍ന്നും ലഭിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും ഐഎം വിജയന്‍ പ്രതികരിച്ചു
Tags

Post a Comment
0 Comments