Type Here to Get Search Results !

Bottom Ad

ബേക്കല്‍ പനയാല്‍ നെല്ലിയടുക്കത്ത് കെട്ടിടത്തില്‍ വന്‍ സ്ഫോടനം; സംഭവത്തില്‍ ദുരൂഹത


കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍ നെല്ലിയടുക്കത്ത് കെട്ടിടത്തില്‍ വന്‍ സ്ഫോടനം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദാമോദരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെമ്പരിക്ക സ്വദേശി അസീസ് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് അപകടം. സമീപത്തു വാടക വീട്ടിലാണ് അസീസും കുടുംബവും താസമസം. മരം വ്യാപാരിയാണ് അസീസ്. പുതിയ യന്ത്രങ്ങള്‍ കൊണ്ടുവച്ച മുറിയിലാണ് പുലര്‍ച്ചെ ഒന്നരമണിയോടെ വന്‍ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഷട്ടര്‍ പുറത്തേയ്ക്ക് തെറിച്ച നിലയിലാണ്. അകത്തു തീ പിടിക്കുന്ന സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നു പറയുന്നു. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. സ്ഫോടന ശബ്ദംകേട്ട് അസീസും അയല്‍വാസികളും ചേര്‍ന്നാണ് തീയണച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad