Type Here to Get Search Results !

Bottom Ad

ചക്ക പറയാതെ എടുത്തു കൊണ്ടുപോയതിന് അയല്‍വാസിയെ വെട്ടിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും


കോട്ടയം: കയറില്‍ക്കെട്ടി ഇറക്കിയ ചക്ക പറയാതെ എടുത്തു കൊണ്ടുപോയ അയല്‍വാസിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം പൂവരണി ജോസിനെ (66) പാലാ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. 2018ലായിരുന്നു സംഭവം. പൂവരണി സ്വദേശി സ്‌കറിയാ ചാക്കോയാണ് കൊല്ലപ്പെട്ടത്. പൂവരണി പള്ളിക്ക് സമീപം വച്ച് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പാലാ പൊലീസാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad