Type Here to Get Search Results !

Bottom Ad

തകര്‍ന്നിടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി; ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നു


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ പിടിവിട്ട് ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണികളെ വരിഞ്ഞു മുറുക്കുന്നു. രാജ്യാന്തര വിപണിയില്‍ 20 ശതമാനത്തോളം വര്‍ധിച്ച വില ബാരലിന് 110 ഡോളര്‍ പിന്നിട്ടു. ഇറാന്‍ യുദ്ധവും ക്രൂഡ് ഓയില്‍ വിലവര്‍ധനവും കാരണം ആഗോളവിപണികളിലുണ്ടായ അനിശ്ചിതത്വം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടന്‍ ഇന്ത്യന്‍ സൂചികകള്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍തന്നെ കൂപ്പുകുത്തിയതോടെ നിക്ഷേപകരുടെ കണ്ണീര്‍ വീണു. ഇന്ത്യന്‍ സെന്‍സെക്‌സ് 2,000ലേറെ പോയിന്റിടിഞ്ഞ് ചോരപ്പുഴയായിട്ടുണ്ട്.

തിങ്കളാഴ്ച തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്സ് 2,494 പോയിന്റ് ഇടിഞ്ഞ് 76,424 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 50 ഏകദേശം 2.8 ശതമാനം ഇടിഞ്ഞ് 23,800-ലാണ് വ്യാപാരം നടത്തുന്നത്. ഇന്ന് ഇതുവരെ 12 ലക്ഷം കോടി നഷ്ടം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉണ്ടായെന്നാണ് കണക്ക്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തില്‍ നിന്ന് 12 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. മാര്‍ച്ചില്‍ ഇതുവരെ നഷ്ടം 25.32 ലക്ഷം കോടി രൂപയാണ്. 463.50 ലക്ഷം കോടി രൂപയില്‍ നിന്ന് 438.18 ലക്ഷം കോടി രൂപയായാണ് മൂല്യം ഇടിഞ്ഞിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad