Type Here to Get Search Results !

Bottom Ad

സിപിഐ വിടാന്‍ സി.സി മുകുന്ദന്‍; യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും


സിപിഐ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി വിടാനുള്ള തീരുമാനവുമായി നാട്ടിക എംഎല്‍എ സി.സി മുകുന്ദന്‍. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിക മണ്ഡലം കമ്മിറ്റിയിലെ അംഗത്വം രാജിവച്ചു. വേണ്ടിവന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി.സി മുകുന്ദന്‍ ആരോപിച്ചു. ആരാണ് തന്നെ വെട്ടിയതെന്ന് പിന്നീട് വെളിപ്പെടുത്തും. നാട്ടിക സീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട്ടികയില്‍ തനിക്ക് പകരം ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെയാണ് മുകുന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. ഇത് പേയ്‌മെന്റ് സീറ്റ് ആണെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും സി.സി മുകുന്ദന്‍ പറഞ്ഞിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad