Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് കെആര്‍ ജയാനന്ദ തന്നെ; ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫയെയും ഇറക്കി സിപിഎം


കാസർകോട്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് ജില്ലയിലെ ഇടതുമുന്നണിയിലെ സിപിഎം സ്ഥാനാർത്ഥിത്വത്തിൽ ധാരണയായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്റെ സാന്നിധ്യത്തിൽ 2026 മാർച്ച് എട്ട് ഞായറാഴ്ച രാവിലെ ചേർന്ന സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തത്.

ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ എങ്കിലും സ്ഥാനാർത്ഥിപ്പട്ടികയിൽ ഏകദേശ ധാരണയായതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ചർച്ചയായ മഞ്ചേശ്വരം മണ്ഡലത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. നേരത്തെ ഷാനവാസ് പാദൂറിനെ മത്സരിപ്പിക്കാൻ ആലോചനയുണ്ടായിരുന്നുവെങ്കിലും അത് ചില രാഷ്ട്രീയ വെല്ലുവിളികൾ ഉയർത്തുമെന്ന് പാർട്ടി വിലയിരുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad