Type Here to Get Search Results !

Bottom Ad

പിന്നോക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ ജനം വിധിയെഴുതും: ദളിത് ലീഗ്


കാസര്‍കോട്: സംസ്ഥാനത്തെ എസ്.സി, എസ്.ടി, മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി കാതലായ ഒരു നീക്കവും നടത്താതെ പൂര്‍ണമായ അവഗണന കാട്ടിയ ഇടതു സര്‍ക്കാറിനെതിരെ ജനം വിധിയെഴുതുമെന്ന് ദളിത് ലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. പേരിലും പ്രഖ്യാപനത്തിലും മാത്രമൊതുങ്ങിയ ന്യൂനപക്ഷ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി മുന്നിട്ടിറങ്ങുമെന്നും യോഗം അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി ഷാഫി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമേശന്‍ മുതലപ്പാറ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കലാഭവന്‍ രാജു, ജില്ലാ വൈസ് പ്രസിഡന്റ് അശോക കെ. ഉപ്പള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, വിജയന്‍ ബന്തടുക്ക, രാഘവന്‍ പാറപ്പച്ച, നാഗേഷ് മഞ്ചേശ്വരം, പൊന്നപ്പന്‍ അമ്മക്കോട് പ്രസംഗിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad