Type Here to Get Search Results !

Bottom Ad

'കവചി'ൻ്റെ പരിരക്ഷയുണ്ട്; ഞെട്ടിച്ച് ബിഎസ്എൻഎൽ


മുംബൈ: റീചാർജിനായി പുറത്തുള്ള കടകളെ ആശ്രയിക്കുന്ന പലരും പങ്കുവെക്കുന്ന ആശങ്കയാണ് സ്വകാര്യത നഷ്ടം. പലപ്പോഴും റീചാർജ് കടകളിൽ നമ്പർ നൽകുന്നത് പുലിവാൽ ആവാറുണ്ട്. സ്ത്രീകൾകളെയാണ് പ്രധാനമായും ഇത് ബാധിക്കാറുള്ളത്. അതിന് പരിഹാരമായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് കവച്. മൊബൈൽ നമ്പർ നൽകാതെ കവച് നമ്പർ നൽകി റീ ചാർജ് ചെയ്യാമെന്നാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇപ്പോഴും പുറത്ത് കടയിൽ പോയി റീചാർജ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയിക്കുന്നവരാണ് നിങ്ങളെങ്കിൽ തെറ്റി, നിരവധി ആളുകൾ ഇപ്പോഴും മൊബൈൽ കടകളെ സേവനങ്ങൾക്കായി ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.

കഴിഞ്ഞ വനിത ദിനത്തിലാണ് ബിഎസ്എൻഎൽ ഈ പ്ലാൻ പ്രഖ്യാപിച്ചത്. രാജ്യത്ത് ഒടുനീളം വനിതകൾക്ക് ഈ പദ്ധതി ലഭ്യമായിരിക്കും. മൂന്ന് രീതിയിലാണ് ഉപഭോക്താവിന് കവച് നമ്പർ ലഭിക്കുക. ടോൾഫ്രീ നമ്പറിൽ വിളിച്ചും എസ്എംഎസ് വഴിയും ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ് വഴിയും കവച് നമ്പർ ലഭിക്കും. 1500 അല്ലെങ്കിൽ 1800-180-1503 നമ്പറിൽ വിളിച്ച് 9 അമർത്തിയാൽ കവച് നമ്പർ ലഭിക്കും. KAVACH എന്ന് ടൈപ്പ് ചെയ്ത് 51503 അല്ലെങ്കിൽ 57007 നമ്പറിൽ മെസേജ് അയച്ചാലും കവച് നമ്പർ ലഭിക്കും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ് വഴിയും കവച് നമ്പർ ലഭിക്കും. സെൽഫ്‌കെയർ ആപ് ലോഗിൻ ചെയ്ത് വാല്യു ആഡഡ് സർവീസിൽ വരുന്ന കവച് തെരഞ്ഞെടുത്താലും നമ്പർ ലഭിക്കും. ചുരുങ്ങിയ സമയം മാത്രമാണ് കവച് നമ്പറിന്റെ വാലിഡിറ്റി ഉണ്ടാവുക. റീ ചാർജ് ചെയ്യാൻ മൊബൈൽ നമ്പറിന് പകരം കവച് നമ്പർ കൊടുത്താൽ മതിയാവും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad