Type Here to Get Search Results !

Bottom Ad

സമസ്തയുടേത് മധ്യമ നിലപാട്: ഡോ.സലാമ ജുമുഅ അലി ദാവൂദ്


കുണിയ: ഈജിപ്തും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയുമായുള്ള െൈവജ്ഞാനിക വിനിമയം പ്രധാന പങ്കുവഹിച്ചതായി അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ പ്രാഫ.ഡോ. സലാമ ജുമുഅ അലി ദാവൂദ് പറഞ്ഞു. ഇസ് ലാമിന്റെ മധ്യമ നിലപാടാണ് അല്‍ അസ്ഹര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മദ്ഹബുകളെ ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ് സ്ഥാപനത്തിന്റേത്. കേരളത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായും ഈ മാര്‍ഗത്തില്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്നതില്‍ സന്തോഷമുണ്ട്. സമസ്തയുടെ വിദ്യാര്‍ഥികള്‍ക്ക് അല്‍ അസ്ഹറില്‍ ഉപരിപഠനം നടത്തുന്നതിന് പ്രത്യേക സൗകര്യമേര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad