Type Here to Get Search Results !

Bottom Ad

33,313 പേര്‍ പങ്കെടുത്ത സമസ്ത ക്യാമ്പിന് സമാപനം; സ്വപ്ന സാക്ഷാല്‍ക്കാരമായി സനാഈ ബിരുദദാനം

കുണിയ (കാസര്‍കോട്): ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് പരിഗണിക്കപ്പെടാവുന്ന ഏറ്റവും വലിയ ക്യാമ്പായ 33,313 പേര്‍ പങ്കെടുത്ത സമസ്ത പഠന ക്യാമ്പിന് സമാപനം. നേരത്തെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് ശാസ്ത്രീയമായി സംവിധാനിച്ച ക്യാമ്പ് മൂന്ന് ദിവസത്തോളമാണ് നീണ്ടു നിന്നത്. സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിയായ എസ്.എന്‍.ഇ.സിയുടെ മതഭൗതിക വിദ്യാഭ്യാസ ബിരുദദാന ചടങ്ങിന് സമസ്ത സമ്മേളന ക്യാമ്പ് കഴിഞ്ഞ ദിവസം സാക്ഷിയായി. എട്ട് വര്‍ഷത്തെ ശരീഅ കോഴ്‌സ് പൂര്‍ത്തിയായവരാണ് സനദ് സാക്ഷ്യപത്രം സ്വീകരിച്ചത്. രണ്ട് വര്‍ഷം മുമ്പ് ബാഗ്ലൂരില്‍ നടന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ വെച്ചാണ് സനാഈ പാഠ്യപദ്ധതി പ്രഖ്യാപിച്ചത്. 

സി.എസ്.ഇയില്‍ എസ്.എന്‍.ഇ.സി പാഠ്യപദ്ധതിയിലേക്ക് മാറി പഠനം പൂര്‍ത്തീകരിച്ചവര്‍ക്കാണ് ആദ്യത്തെ ബിരുദദാനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍ നിര്‍വ്വഹിച്ചത്. നീലേശ്വരം മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയയില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സ്വഫാവി സനദ് ദാനവും നടന്നു.എം.ടി അബ്ദുല്ല മുസിലിയാര്‍ അധ്യക്ഷനായി. പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് ബിരുദദാന പ്രസംഗം നടത്തി. മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി ബഹ്‌റൈന്‍ വിശിഷ്ടാതിഥിയായി. അബ്ദുസലാം ബാഖവി, സഫ്വാന്‍ തങ്ങള്‍, മോയിന്‍ കുട്ടി മാസ്റ്റര്‍ സംസാരിച്ചു. ക്യാമ്പ് സമാപന സംഗമം അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്തു. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ സമാപന പ്രാര്‍ത്ഥന നടത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad