കാസര്‍കോട്: നഗരത്തിലെ തിരക്കേറിയ എം.ജി റോഡിലെ ശോഭിക വെഡ്ഡിംഗ്‌സ് മാളില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി 7.25 ഓടെയാണ് അപകടം സംഭവിച്ചത്. മാളിന്റെ ബേസ്മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ഥാപിച്ചിരുന്ന കണ്‍സീല്‍ഡ് ട്രാന്‍സ്ഫോമറില്‍ തീ പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. മാളിലേക്ക് വൈദ്യുതി എത്തിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള പവര്‍ സപ്ലൈ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാളിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പരിഭ്രാന്തരായി പുറത്തേക്കോടി. അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കാസര്‍കോട് ശോഭിക വെഡ്ഡിംഗ്‌സ് മാളിലെ കണ്‍സീല്‍ഡ് ട്രാന്‍സ്ഫോമറില്‍ തീ പിടുത്തം
22:06:00
0
കാസര്‍കോട്: നഗരത്തിലെ തിരക്കേറിയ എം.ജി റോഡിലെ ശോഭിക വെഡ്ഡിംഗ്‌സ് മാളില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി 7.25 ഓടെയാണ് അപകടം സംഭവിച്ചത്. മാളിന്റെ ബേസ്മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ഥാപിച്ചിരുന്ന കണ്‍സീല്‍ഡ് ട്രാന്‍സ്ഫോമറില്‍ തീ പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. മാളിലേക്ക് വൈദ്യുതി എത്തിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള പവര്‍ സപ്ലൈ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാളിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പരിഭ്രാന്തരായി പുറത്തേക്കോടി. അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Tags

Post a Comment
0 Comments