Type Here to Get Search Results !

Bottom Ad

ചിത്താരി പാലത്തില്‍ കൂട്ടവാഹനാപകടം; സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു


കാഞ്ഞങ്ങാട്: ചിത്താരി പാലത്തില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ബോവിക്കാനം മുണ്ടക്കൈയിലെ വളവില്‍ അബ്ദുല്ലയുടെ മകന്‍ ഫയാസ് വളവില്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. സംസ്ഥാന പാതയില്‍ ചേറ്റുകുണ്ടിലെ ചിത്താരി പാലത്തില്‍ രണ്ടു സ്‌കൂട്ടിയും കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഒരാള്‍ പുഴയില്‍ മുങ്ങിത്താഴ്ന്നതായി സംശയത്തെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. തട്ടുകട ജോലിക്കാരനാണ് ഫയാസ്. ബീഫാത്തിമയാണ് മാതാവ്. സഹോദരങ്ങള്‍: ഫസല്‍ റഹ്മാന്‍, സല്‍മാന്‍ ഫാരിസ്, മിസിരിയ, തഹ്‌സീന, തസ്ലീമ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad