കളനാട്: കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം ഭരിക്കുന്ന ഇടത്പക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ എല്ലാ മേഖലയും തകര്‍ത്ത് മുന്നോട്ടുപോയ സാഹചര്യത്തില്‍ വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നൂറില്‍പരം സീറ്റ് നേടി അധികാരത്തില്‍ വരുമ്പോള്‍ വര്‍ഷങ്ങളായി എല്‍.ഡി.എഫിന്റെ കൈവശമുള്ള ഉദുമ നിയോജക മണ്ഡലം ഐക്യ ജനാതിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ ചരിത്ര ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ വാര്‍ഡ് കമ്മിറ്റികളെ സജ്ജമാക്കാന്‍ ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് ക്യാമ്പ് തിരുമാനിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളില്‍ പ്രവര്‍ത്തക സംഗമങ്ങളും പോഷക കടഘങ്ങളുടെ പഞ്ചായത്ത്തല സംഗമങ്ങളും സംഘടിപ്പിച്ച് പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ തിരുമാനിച്ചു. സജീവമാക്കുന്നതിന്റെ ഭാഗമായുള്ള എക്‌സിക്യൂട്ടീവ് ക്യാമ്പും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെമ്മനാട് പഞ്ചായത്തിലെ വാര്‍ഡ് കമ്മിറ്റികള്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും മികച്ച വിജയം നേടിയ ജനപ്രതിനിധികള്‍ക്കുള്ള അനുമോദന പരിപാടിയും കളനാട് ക്രസന്റ് ഹൗസില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ബഷീര്‍ ബെള്ളിക്കോത്ത്, എം.സി കമറുദ്ധീന്‍ രണ്ട് സെഷനുകളിലായി ക്ലാസ്സ് എടുത്തു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹാജി അബ്ദുല്ല ഹുസൈന്‍, അന്‍വര്‍ കോളിയടുക്കം പി.ടി എച്ച് ജില്ലാ കോ ഓഡിനേറ്റര്‍ ജലീല്‍ കോയ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സി.എം മുസ്തഫ, ബി.യു അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ.ടി നിയാസ്, മുഹമ്മദ് കോളിയടുക്കം അഫ്‌സല്‍ സീസ്‌ളു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് റൗഫ് ബായിക്കര,
ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി രാജു കലാഭവന്‍, ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി അബ്ബാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അമീര്‍ പാലോത്ത്, ജനല്‍ സെക്രട്ടറി ആഷിഖ് കീഴൂര്‍, പഞ്ചായത്ത് വനിത ലിഗ് പ്രസിഡണ്ട് സറീന അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി നസീമ പരവനടുക്കം പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ഹസീബ് പെരുമ്പള സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍മാര്‍, പഞ്ചായത്ത് യൂത്ത് ലീഗ്, വനിത ലീഗ്, എം.എസ്.എഫ് എന്നീ പോഷക സംഘടനകളുടെ ഭാരവാഹികള്‍, ഗ്രാമ പഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത് ജന പ്രതിനിധികള്‍, ബാങ്ക് ഡയറക്ടര്‍മാര്‍ ക്യാമ്പില്‍ സംബന്ധിച്ചു.

Post a Comment
0 Comments