Type Here to Get Search Results !

Bottom Ad

കൊച്ചി മെട്രോ സര്‍വ്വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചു; ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം


കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. തൃപ്പൂണിത്തുറ ടെര്‍മിനലിലേക്ക് നീട്ടിയത് മുതല്‍ യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവുണ്ട്. തൃപ്പൂണിത്തുറയില്‍ ട്രെയിനില്‍ വന്നിറങ്ങി ടൗണിലേക്ക് മെട്രോ പിടിക്കുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധന കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതോടെ ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് രാത്രി 11 മണി വരെ മെട്രോ സര്‍വ്വീസ് നീട്ടിയിരിക്കുന്നത്.

പുതിയ സമയക്രമം അനുസരിച്ച് രാത്രി 11 മണിക്ക് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചിട്ടുണ്ട്. പ്രത്യേക സര്‍വീസുകള്‍ ശിവരാത്രി 15ആം തിയ്യതിയും 16ആം തിയ്യതിയും ഉണ്ടാവും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad