Type Here to Get Search Results !

Bottom Ad

പെയിന്റിംഗ് ജോലിക്കിടയില്‍ രണ്ടാം നിലയില്‍ നിന്നുംവീണ് യുവാവിനു ദാരുണാന്ത്യം


കാസര്‍കോട്: പെയിന്റിംഗ് ജോലിക്കിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് യുവാവിനു ദാരുണാന്ത്യം. ധര്‍മ്മത്തടുക്ക പെര്‍മുദെയില്‍ രാമചന്ദ്രന്‍ എന്നയാളുടെ വീടിന്റെ പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന ഷംസാദ് (30) ആണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ കാല്‍ തെന്നി താഴെ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad