Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതിയെ കാസര്‍കോട്ട് മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതിയെ കാസര്‍കോട്ട് മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ സ്വദേശിനി രേഷ്മയെയാണ് (24) തിങ്കളാഴ്ച ഉച്ചയോടെ ചൂരി ഭാഗത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ചിന്നു പാപ്പുവിനെ താമസസ്ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. മരണകാരണം വ്യക്തമല്ലെങ്കിലും ഇതു ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad