മഞ്ചേശ്വരം: കുമ്പള ആരിക്കാടിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച അനധികൃത ടോള്‍ ബൂത്ത് ജനകീയ പ്രതിഷേ ധത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് ജനാധിപത്യത്തിന്റെ ഉജ്വല വിജയമാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. കഴിഞ്ഞ എട്ടുമാസത്തിലേറെയായി മഞ്ചേശ്വരം എം.എല്‍.എയുടെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമര സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ നിരന്തര സമരത്തിന്റെ ഫലമാണ് ഈവിജയം.
ജനവിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരുകള്‍ക്കുള്ള താക്കീതാണ് ഈവിജയം. നാടിന്റെ ഐക്യ ത്തോടെയുള്ള പോരാട്ടം കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിച്ചിരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിച്ച പണം തിരിച്ചുനല്‍കണം കോടതിയില്‍ കേസ് നിലനില്‍ക്കെ, യാതൊരുവിധ ഔദ്യോഗിക ഉത്തരവുകളുമില്ലാതെ ജനങ്ങളില്‍ നിന്നും അനധികൃതമായി പിരിച്ചെടുത്ത ടോള്‍ തുക ഉടന്‍ തിരിച്ചു നല്‍കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെ എടുത്ത അന്യായമായ കേസുകള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും ഒരു കുറ്റവും ചെയ്യാതെ നിയമവിരുദ്ധമായി സമര സമിതിയുടെ ഭാഗമായി നിന്നതിനു ജയിലില്‍ അടച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ് കുമ്പളക്ക് എതിരെ പൊലീസ് കേസെടുത്തു നടപടി പിന്‍വലിച്ചു അടിയന്തരമായി ഇര്‍ഷാദിന്റെ മോചനം നടത്തണം. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുകള്‍ക്കെതിരെയുള്ള മഞ്ചേശ്വരത്തെ ജനതയുടെ കരുത്താണ് ഇന്ന് കണ്ടത്. ഈ വിജയം വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് ആവേശം പകരുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

Post a Comment
0 Comments